അഴിയൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ലഹരിയാവാം കളിയിടങ്ങളോട് ‘ എന്ന ക്യാമ്പയിനിന്റെ
ഭാഗമായി അഴിയൂര്‍ മേഖലാ കമ്മിറ്റി ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കല്ലറോത്ത് ഇഎംഎസ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ടീം അല്ഫ നാദാപുരം ചാമ്പ്യന്മാരായി. വാശിയേറിയ കലാശപോരാട്ടത്തില്‍ ഇ.എം.എസ് എംസിസി കല്ലറോത്തിനെയാണ് പരാജയപ്പെടുത്തിയത്.
രാഹുല്‍ജിത്ത്, പ്രണവ്, ഷൈനേഷ് സ്മാരക ട്രോഫികള്‍ സിപിഎം അഴിയൂര്‍ ലോക്കല്‍ കമ്മറ്റിയംഗം പി.വാസു സമ്മാനിച്ചു. സമ്മാനദാന ചടങ്ങില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് രമിത്ത്, സെക്രട്ടറി സുജേഷ്, ജോ. സെകട്ടറി പ്രഷീജ്, വൈസ്.പ്രസിഡന്റ് ഹരികൃഷ്ണന്, മേഖലാ കമ്മറ്റിയംഗങ്ങളായ നിവേദ് ,വിവേക് എന്നിവര്‍ പങ്കെടുത്തു.