വടകര: 15 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അഞ്ചുവിളക്ക് ജംഗ്ഷനില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്പില് നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന് ഉദ്ഘാടനം ചെയ്തു. ടി.പി ശ്രീലേഷ് അധ്യക്ഷത വഹിച്ചു.
പി.എസ്.രഞ്ജിത്കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, നടക്കല്‍ വിശ്വനാഥന്, വേണുഗോപാലന്‍.എം, ഫൈസല്‍ തങ്ങള്‍, കെ. സുനില്‍കുമാര്‍, ബിജുല്‍ ആയാടത്തില്‍, മോഹനന് കുരിയാടി, നിരേഷ് എടോടി, മുസ്തഫ പുറങ്കര, വി.കെ ഭാസ്കരന്, എം. രാജന് എന്നിവര്‍ പ്രസംഗിച്ചു.