വില്ല്യാപ്പള്ളി: മൈക്കുളങ്ങര താഴെ രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടെയും ഏകദിന
ക്യാമ്പിനു വേണ്ടി തയ്യാറാക്കിയ പന്തലും കസേരകളും കൊടിതോരണങ്ങളും തീവെച്ച് നശിപ്പിച്ച പ്രതികളെ ഒരാഴ്ചയായിട്ടും പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ല്യാപ്പള്ളി ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അലംഭാവം തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് സമ്മേളനം പ്രഖാപിച്ചു.
എ.പി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തില്‍ രവീന്ദ്രന്‍, കെ.എം. ബാബു, വിനോദ് ചെറിയത്ത്, മണ്ഡലം കമ്മിറ്റി അംഗം കൊടക്കലാണ്ടി കൃഷ്ണന്‍, മുണ്ടോളി രവി, മലയില്‍ ബാലകൃഷ്ണന്‍, ഒ.എം.സിന്ധു, പാലയാട്ട് സവിത, ഒതയോത്ത് പുഷ്പ, കെ.കെ.സിമി, ശ്യാമില്‍ ശശി എന്നിവര്‍ സംസാരിച്ചു.