മുയിപ്പോത്ത്: ആവള കോരന്‍കുളങ്ങര ശ്രീ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. 27, 28, മാര്‍ച്ച് ഒന്ന് തിയ്യതികളിലാണ് ഉല്‍സവം. 27 ന് വൈകുന്നേരം ഇളനീര്‍കുല വരവ്, വിശേഷാല്‍ പൂജകള്‍, ദീപാരാധന. 28 ന് തായമ്പക, പൂക്കലശം വരവ്,
കളമെഴുത്തും പാട്ടും, വാളെഴുന്നള്ളത്ത്, സോപാന നൃത്തം, തേങ്ങയേറ്, മാര്‍ച്ച് ഒന്നിന് രാവിലെ നടക്കുന്ന വേട്ടക്കൊരുമകന്‍ പരദേവതയുടെ തിറയോടെ ഉല്‍സവം സമാപിക്കും.
