വേളം: വേളം കുറിച്ചകത്ത് ഇന്ന് ഉച്ചക്കുണ്ടായ തീപിടിത്തം ആശങ്ക പരത്തി. നിര്‍ദിഷ്ട നാളീകേര പാര്‍ക്കിനടുത്ത് കൊല്ലിയില്‍
കുഞ്ഞബ്ദുല്ലയുടെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ കാട് വെട്ടാനും പ്ലാസ്റ്റിക്ക് പേപ്പറും മാലിന്യവും വേര്‍തിരിക്കാനും അന്യസംസ്ഥാന തൊഴിലാളിയെ ചുമതലപെടുത്തിയതായി ഉടമ പറയുന്നു. ഇതിനിടയില്‍ തൊഴിലാളി പേപ്പറിന് തീയിട്ടപ്പോള്‍ പറമ്പിലെ ഉണങ്ങിയ കാടുപടലങ്ങള്ക്ക് പിടിച്ച് തീ വ്യാപിക്കുകയായിരുന്നു. വലിയ തോതില്‍ പുക ഉയര്‍ന്നത് എസ്റ്റേറ്റില്‍ നിന്ന് വരുന്ന തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനിടയില്‍ തീ അതിവേഗം പടര്‍ന്ന് മരങ്ങളെ വിഴുങ്ങി.
പിന്നാലെ ഫയര്‍ ഫോഴ്സ് എത്തിയെങ്കിലും ഉയര്‍ന്ന പ്രദേശമായതിനാല്‍ ഫയര്‍ ഫോഴ്സ് വാഹനം ബുദ്ധിമുട്ടി. വെള്ളം പല വഴി എത്തിച്ച് അവരും തീ നിയന്ത്രിക്കാന്‍ സജീവമായി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളുള്ളതില്, ആരോഗ്യ
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമ മലിയില്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടി പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.