നാദാപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തില്‍ ചിത്ര, ശില്പ-കരകൗശല
പ്രദര്‍ശനം സംഘടിപ്പിച്ചു. വളയം ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പ്രദര്‍ശനം ശ്രദ്ധേയമായി. ചുമര് ചിത്രങ്ങള്‍, എണ്ണച്ചായ – ജലച്ചായ ചിത്രങ്ങള്‍, ചിരട്ട, മടല്, ഈര്‍ക്കില്‍, മുത്തുകള്‍ ഇവയില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍ എന്നിവയാണ് പ്രദര്‍ശനത്തിന് സജ്ജമാക്കിയത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കരുണാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹേമചന്ദ്രന്, കണ്‍വീനര്‍ എന്‍. കുഞ്ഞിക്കണ്ണന്, സി.എച്ച്.ശങ്കരന്, പി.കെ.ദാമു, വി.രാധാകൃഷ്ണന്, വി.രാജലക്ഷ്മി, എന്‍.പി.കണ്ണന് , ടി. സുകുമാരന്‍, എം.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. 14 പെന്ഷന് കുടുംബാംഗങ്ങളുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്.
