വട്ടോളി: കുടിശ്ശികയായ മുഴുവന്‍ ക്ഷാമബത്തയും അനുവദിച്ച് അവശരായ പെന്‍ഷന്‍കാരുടെ ദുരിതങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍
തയ്യാറാകണമെന്ന് കെഎസ്എസ്പിയു കുന്നുമ്മല്‍ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസി. കെ.വി.ജോസഫ് ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് സമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഭാഷാശ്രീ പുരസ്കാരം നേടിയ പി.രാധാകൃഷ്ണനെ ആദരിച്ചു. കെഎസ്എസ്പിയു നേതാക്കളായ എടത്തില്‍ ദാമോദരന്‍, ടി.പി.വിശ്വനാഥന്, ഇ ബാലന്, എ.ശ്രീധരന്, കെ.പി.ദേവി, കാരപ്പറ്റ ദാമോദരന്‍, കെ.വി.രാഘവന്, സി.എച്ച് ഗീത, വി.കെ.സുകുമാരന്‍, വി.കെ.ജാനു എന്നിവര്‍ പ്രസംഗിച്ചു. പ്രകടനവും നടത്തി. അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് വിതരണം ചെയ്തു.
