വടകര: വടകര നഗരസഭ സമഗ്ര കായികവിദ്യാഭ്യാസ പ്രൊജക്ട് ആയ ദിശയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച താലൂക്ക്തല കായിക മേളയില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളിന് ഓവറോള്‍ കിരീടം. നഗരസഭാ മുന്‍ ചെയര്മാന് കെ.രഘുനാഥ് സ്മാരക ഓവറോള്‍ ട്രോഫിയും അമ്പതിനായിരം രൂപ പ്രൈസും മേമുണ്ട സ്കൂള്‍ കരസ്ഥമാക്കി. റണ്ണര്‍ അപ്പിനുള്ള മുന്‍ ചെയര്മാന് ടി.പി.ചന്ദ്രന് സ്മാരക ട്രോഫിയും ഇരുപത്തിഅയ്യായിരം പ്രൈസും വട്ടോളി സംസ്കൃതം ഹൈസ്കൂളും മൂന്നാം സ്ഥാനത്തിനുള്ള മുന്‍ ചെയര്മാന് അഡ്വ: കെ.വാസുദേവന്‍ സ്മാരക ടോഫിയും പതിനായിരം രൂപ പ്രൈസും കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്കൂളും നേടി.
നാരായണനഗരം ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന്
പി.കെ.സതീശന് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് ആവട്ടെ ജീവിത ലഹരി എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കപ്പെട്ട മേളയുടെ പതാക അടുത്ത വര്‍ഷത്തെ മേള വരെ ഭദ്രമായി സൂക്ഷിച്ചു കൊള്ളാം എന്ന ഉറപ്പില്‍ ദിശാകായിക താരം ഇവാന് ഷാ ചെയര്‍പേഴ്സനെ ഏല്പിച്ചു. സിന്ധുപ്രേമന്‍, എന്‍.കെ.പ്രഭാകരന്, ടി.വി.ഹരിദാസന്, പി.പി.ബാലകൃഷ്ണന്, കാനപ്പള്ളി ബാലകൃഷ്ണന്, കെ.നളിനാക്ഷന്, എന്‍.കെ.ഹരിഷ്, ഷീജിത്ത് വി കെ.ടി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

നാരായണനഗരം ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന്
