പരിപാടികളോടെ ആഘോഷിക്കും. ഇതിനായി വിപുലമായ സ്വാഗതം സംഘം രൂപവത്കരിച്ചു. ഏപ്രില്‍ 19 ന് വിപുലമായി ആഘോഷിക്കാനാണ് തീരുമാനം.
യോഗം അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു. യൂസുഫ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക നേതാക്കള്‍, ജനപ്രതിനിധികള്‍, സ്കൂള്‍ മാനേജ്മെന്റ് പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഷികാഘോഷത്തിന്റെ ചെയര്‍മാനായി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബിനെയും കണ്‍വീനറായി സ്കൂള്‍ ഹെഡ്മിസ്ട്രസ് സാജിദ യേയും ട്രഷററായി യൂസുഫ് കുന്നുമ്മലിനേയും തെരഞ്ഞെടുത്തു.
സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വിജയ രാഘവന് വിഷയാവതരണം നടത്തി. വി.പി അനില്‍ കുമാര്‍, പി. ബാബുരാജ്, ഇ. ടി അയ്യൂബ്, പത്മനാഭന്, മുബാസ് കല്ലേരി, കെ.പി പ്രമോദ്, സമീര്‍ മൊണാര്‍ക്ക്, ഷുഹൈബ് കൈതാല്‍, റഫീക്ക് തെണ്ടന്, നവാസ് നെല്ലോളി, സാലിം പുനത്തില്‍, സീനത്ത് ബഷീര്‍, വി.കെ നിസാര്‍, വി.പി സവാദ്, ബാസിത് തുടങ്ങിയവര്‍ സംസാരിച്ചു. സാജിദ സ്വാഗതവും എ.വി ഷബാന നന്ദിയും പറഞ്ഞു.