വളയം: ജമ്മുകാശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് വീരമൃത്യു വരിച്ച വളയം കല്ലുനിരയിലെ
ജവാന് ജെ.പി.ഷൈജുവിന്റെ പന്ത്രണ്ടാമത് രക്തസാക്ഷി വാര്‍ഷിക ദിനം പൂങ്കുളം വിപഞ്ചിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഷൈജുവിന്റെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും തുടര്‍ന്ന് അനുസ്മരണ സമ്മേളനത്തിലും നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
അനുസ്മരണ സമ്മേളനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ.ശ്യാംലാല്‍ അധ്യക്ഷനായി. ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി.മോഹന്‍ദാസ്, എന്‍. കെ മിഥുന് എന്നിവര്‍ സംസാരിച്ചു.