നാദാപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് തൂണേരി ബ്ലോക്ക് 33-ാം വാര്‍ഷിക സമ്മേളനം നാളെ (ഞായര്‍)
വളയം ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. സംസ്ഥാനകമ്മിറ്റി അംഗം കെ.വി.രാഘവന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിത്ര -ശില്പ – കരകൗശല പ്രദര്‍ശനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷും പ്രതിനിധിസമ്മേളനം എടത്തില്‍ ദാമോദരനും ഉദ്ഘാടനവും ചെയ്യും. സംഘടനാകാര്യങ്ങള്‍ പി.കെ.ദാമു അവതരിപ്പിക്കും. പ്രകടനം, കൈത്താങ്ങ് വിതരണം, ക്ഷേമനിധി വിതരണം, സാഹിത്യ പുരസ്കാരം ലഭിച്ചവര്‍ക്ക് അനുമോദനം, മാസികാ അവാര്‍ഡ് വിതരണം എന്നിവയും നടക്കുമെന്ന് ചെയര്മാന് പി. കരുണാകര കുറുപ്പ്, ജനറല്‍ കണ്‍വീനര്‍ കെ.ഹേമചന്ദ്രന്, കണ്‍വീനര്‍ സി.എച്ച് ശങ്കരന് അറിയിച്ചു.
