നാദാപുരം: അധ്യാപക ദ്രോഹ നടപടികളുടെ ഇരയായി നിയമന അംഗീകാരം ലഭിക്കാത്തത് കാരണമാണ് കോടഞ്ചേരി സെന്റ്
ജോസഫ് എല്‍പി സ്കൂള്‍ അധ്യാപിക അലീന ബെന്നി ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും ഇത്തരം ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടു കെപിഎസ്ടിഎ നാദാപുരം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന കൗണ്‍സിലര്‍ പി.രഞ്ജിത്ത്കുമാര്‍, ഉപജില്ലാ പ്രസിഡന്റ് കെ.ലിബിത്ത്, സി.പി. അഖില്‍, വി.സജീവന്, യു.കെ.വിനോദ് കുമാര്‍, കെ.പി.മൊയ്തു, ടി.കെ.രാജീവന്, കെ.ശ്രീജ, ബി.സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി. അലീന ബെന്നിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്താല്‍ അലീന ബെന്നിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്താല്‍ അലീന ബെന്നിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.