വടകര: വിഖ്യാത ചലച്ചിത്രകാരന് ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ വടകരയില്‍ ഉദ്ഘാടനം ചെയ്ത ഘട്ടക്
സിനിമായാത്ര ഗ്രാമങ്ങളിലേക്ക്. 24 മുതല്‍ മാര്‍ച്ച് 10 വരെ വടകര താലൂക്കിലെ പന്ത്രണ്ടു കേന്ദ്രങ്ങളില്‍ മൂവി ലവേഴ്സ് വടകരയുടെ നേതൃത്വത്തില്‍ അമാര്‍ ലെനിന് അടക്കമുള്ള ഘട്ടക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളം സബ് ടൈറ്റിലുകളോടെയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. അനുസ്മരണപ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം എന്നിവയുമുണ്ടായിരിക്കുമെന്ന് സംഘാടകരായ മൂവി ലവേഴ്സ് വടകര അറിയിച്ചു.
