നാദാപുരം ഇഹാബ് ആയുര്‍വേദ സെന്റര്‍ വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു. ആശുപത്രിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഈ പദ്ധതി ഞായറാഴ്ച രാവിലെ 10 ന് കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ: എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
70 കഴിഞ്ഞവര്‍ വയോജന ക്ലിനിക്കിലെത്തിയാല്‍ ഫീസ്, മരുന്ന് എന്നിവ സൗജന്യമായിരിക്കും. കിടത്തി ചികിത്സ വേണ്ടവര്‍ക്ക് ഇളവ് അനുവദിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 500-ല്‍ പരം കുടുംബങ്ങള്‍ക് ആശ്വാസമേകിയതായും ഇവര്‍ അറിയിച്ചു. സമൂഹത്തിന് ഗുണകരമാകുന്ന ചികിത്സകള്ജനങ്ങള്ക്ക് നല്കാന് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വി.പി.കുഞ്ഞമ്മദ്, ഡോ:വി.പി.അര്‍ഷാദ്, ഡോ: കെ.പി പ്രബിന്, ഡോ:അഫ്സാന അര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.