മണിയൂര്‍: അന്യായ ഭൂനികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മണിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ
നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കന്മാരും ഇടത് അനുകൂല ജീവനക്കാരും തട്ടിയെടുത്ത പണം തിരിച്ചു പിടിച്ചാല്‍ ആശാ പ്രവര്‍ത്തകരുടെ എല്ലാ പ്രശ്നങ്ങള്കും പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചാലില്‍ അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.സി ഷീബ, കൊളായിരാമചന്ദ്രന്, മഠത്തില്‍ റസാഖ്, ഒതയോത്ത് രാധാകൃഷ്ണന്, സുനില്‍കുമാര്‍, വി.കെ.സി.ജാബിര്‍, പറമ്പത്ത് ദിനേശന്പറമ്പത്ത്, സി.കെ.വിജയന് എന്നിവര്‍ സംസാരിച്ചു.
