
നാദാപുരം: പാറക്കടവ് വേവത്ത് എംഎസ്എഫ് നിര്‍മിക്കുന്ന കളിസ്ഥലത്തിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചാലഞ്ച് 25ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് ലക്ഷം രൂപ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വില കൊടുത്ത് വാങ്ങിയ 46 സെന്റ് സ്ഥലത്ത് വിദ്യാര്‍ഥികളുടെ കായികോന്നമനം ലക്ഷ്യമിട്ടാണ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തേര്‍കണ്ടി കുഞ്ഞബ്ദുല്ല ഹാജി, കരിന്ത്രക്കോട്ട് കുഞ്ഞബ്ദുല്ല, തേര്‍കണ്ടി നൗഷാദ്, ചേനേങ്കണ്ടി മുഷീര്‍, കുളത്തിക്കണ്ടി സമീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.