പുറമേരി: നാദാപുരം സിഎച്ച് സെന്റര്‍ പാലിയേറ്റിവ് ഉപകരണ സമാഹരണ ക്യാമ്പയിനില്‍ പുറമേരി പഞ്ചായത്ത് വനിതാ ലീഗ് പങ്കാളിയായി. പാലിയേറ്റീവ് ഉപകരണങ്ങള്‍ക്കുള്ള ഫണ്ട് വനിത ലീഗ് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.അലിമത്ത് സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടരി അഹമദ് കുറുവയിലിന് കൈമാറി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് സാലി, ട്രഷറര്‍ കപ്ളിക്കണ്ടി മജീദ്, നാദാപുരം സിഎച്ച് സെന്റര്‍ സെക്രട്ടറി മുഹമ്മദ് പുറമേരി, അസീസ് കുന്നത്ത്, ഇ.കെ.സുബൈര്‍, ഫൗസിയ കുഞ്ഞമ്മദ്, സബീദ കേളോത്ത്, കെ.കെ.റാഹില, നസീമ എളയടം എന്നിവര്‍ സംബന്ധിച്ചു.