ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി എല്‍പി സ്കൂള്‍ 124-ാം വാര്‍ഷികത്തിന്റെയും നളന്ദ നഴ്സറി സ്കൂള്‍ 43-ാം വാര്‍ഷികത്തിന്റെയും
ഭാഗമായി നളന്ദ നഴ്സറി വിദ്യാര്‍ഥികളുടെ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. നാഷണല്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവും ജില്ലാ കായികമേള വ്യക്തിഗത ചാമ്പ്യനുമായ അല്‍ന സത്യന് സ്പോര്‍ട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലെ കായികപരമായ കഴിവുകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അധ്യാപകരും രക്ഷിതാക്കളും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും അങ്ങനെയെങ്കില്‍ ഒരുപാട് കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും
അല്‍ന സത്യന് പറഞ്ഞു. ഇതിന് ആവശ്യമായ കളിസ്ഥലം ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് അല്‍ന സത്യന് പറഞ്ഞു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ബീന, കുളങ്ങര ഗോപാലന്, പി സുമാനന്ദിനി, പ്രമീള, ദിവ്യ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് മീറ്റില്‍ നിരവധി കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു.

സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ബീന, കുളങ്ങര ഗോപാലന്, പി സുമാനന്ദിനി, പ്രമീള, ദിവ്യ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് മീറ്റില്‍ നിരവധി കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു.