വള്ളിയാട്: വള്ളിയാട് എംഎല്‍പി സ്കൂളിലെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഉണര്‍വ് -25 വ്യത്യസ്ത പരിപാടികളോടെ
സംഘടിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന ഉദ്ഘാടനം നിര്‍വഹിച്ചു. സഹവര്‍ത്തിത്വ പഠനം, സഹകരണ പഠനം, പരസ്പര സ്നേഹം, മാനവികത ഇവ ഊട്ടിഉറപ്പിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായകരമാണെന്ന് പി.എം.ലീന പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് ടി.മനീഷ് അധ്യക്ഷത വഹിച്ചു. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനോദ് എം മുഖ്യാതിഥിയായി. പ്രശസ്ത കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍
മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വാധ്യാപകരായ സി എച്ച് മൊയ്തീന്,, അരവിന്ദാക്ഷന്, വി കെ രാധാകൃഷ്ണന് നമ്പ്യാര്‍, ഇ കെ കുഞ്ഞമ്മദ്, സമദ് നങ്ങച്ചാണ്ടി, എം കെ നാണു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെഡ്മിസ്ട്രസ് എ.ആര്.ജസ്ന എ ആര് സ്വാഗതം പറഞ്ഞു. 2024-25 വര്‍ഷത്തെ പഠനോത്സവവും ഇതോടൊപ്പം നടന്നു.