വടകര: കോ-ഓപ്പറേറ്റീവ് മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ കോഴ്സിന്റെ ഭാഗമായി ത്രിദിന പഠന ക്യാമ്പിനു
തുടക്കമായി. തോടന്നൂര്‍ യുപി സ്കൂളില്‍ ഒപ്പം എന്ന പേരില്‍ ആരംഭിച്ച ക്യാമ്പ് തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഹാജിറ ഉദ്ഘാടനം ചെയ്തു. എഡ്യൂക്കേഷണല്‍ സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്‍.കെ.രവീന്ദ്രന് അധ്യക്ഷത ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ബവിത്ത് മാലോല്‍, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സി.ആര്.സജിത്ത്, എഡ്യൂക്കേഷണല്‍ സഹകരണ
സംഘം ഡയറക്ടര്‍മാരായ വി.കെ.പ്രേമന്, ബിജുല്‍ ആയാടത്തില്‍, സി.കെ.സുബിത്, അദ്ധ്യാപകരായ ജയകൃഷ്ണന്. പി.സാരംഗ്. സി കെ, രവീന്ദ്രന്. വി. കെ, ഷംഷാദ്, നവ്യ എന്നിവര്‍ സംസാരിച്ചു. മോണ്ടിസ്സോറി ട്രെയിനിംഗിനുള്ള ഇരുപത് പേരും പത്തോളം അധ്യാപകരുമാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

