വടകര: വടകര നഗരസഭയുടെ സമഗ്ര കായികവിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന താലൂക്ക്തല കായിക മേളക്ക് ആവേശത്തുടക്കം. നാരായണനഗരം ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സന്‍ കെ.പി.ബിന്ദു അധ്യക്ഷയായി.
വടകരയ്ക്ക് ഒരു ഒളിമ്പിക്‌സ് മെഡല്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി ദിശയുടെ നേതൃത്വത്തില്‍ വോളിബോള്‍, ഫുട്ബാള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ളതാണ് കായിക മേള.
20 ന് മേമുണ്ട ഹയര്‍ സെക്കന്റ്റി സ്‌കൂളില്‍ നിന്ന് ഉദ്ഘാടനം ചെയ്ത് തോടന്നൂര്‍, കുന്നുമ്മല്‍, നാദാപുരം, ചോമ്പാല സബ് ജില്ലകളിലെ
വിവിധ കേന്ദ്രങ്ങളും വടകര സബ് ജില്ലയിലെ മേളയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി നാരായണ നഗരം ഗ്രൗണ്ടില്‍ പ്രവേശിച്ച ദീപശിഖാ റാലിക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് ദിശ കായിക താരങ്ങളും മുഖ്യാതിഥികളും ചേര്‍ന്ന് ഗ്രൗണ്ടില്‍ ദീപശിഖ കൊളുത്തി. ചെയര്‍പേഴ്‌സന്‍ മേളയ്ക്ക് തുടക്കം കുറിച്ച് ദിശയുടെ പതാക ഉയര്‍ത്തി. രാജിത പതേരി, സിന്ധു പ്രേമന്‍, പ്രജിത.എ.പി. എന്നിവര്‍ പ്രസംഗിച്ചു. ഇവാന്‍ ഷാ മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ സ്വാഗതവും വി.എം.ഷീജിത്ത് നന്ദിയും പറഞ്ഞു. മത്സരം ശനിയാഴ്ചയും തുടരും.