ഭീഷണിയായി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ സംസ്ഥാന പാതയോരത്താണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരമുള്ളത്. ഇതോടെ ഫുട്പാത്ത് വഴിയുള്ള കാല്‍നടയാത്ര തടസപ്പെട്ടു. പൊതുവെ ഇടുങ്ങിയ ഭാഗമാണ് ഇവിടം. റോഡിലെ ടാര്‍ ചെയ്ത ഭാഗത്തിറങ്ങി മാത്രമേ സഞ്ചരിക്കാന്‍ കഴിയുന്നുള്ളു.
ഇത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഗതാഗതക്കുരുക്കും വര്‍ധിച്ചു. കൂട്ടിയിട്ട മാലിന്യ കൂമ്പാരം ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടാനോ വെള്ളം ഒഴിച്ച് നനക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. വാഹനങ്ങള്‍ പോകുമ്പോള്‍ ഇതില്‍ നിന്ന് ഉയരുന്ന പൊടി നിമിത്തം സമീപത്തെ ആശുപത്രിയിലെ രോഗികളും ബുദ്ധിമുട്ടുകയാണ്.
ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലും പൊടിശല്യം രൂക്ഷമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. രണ്ട് ദിവസമായി സംസ്ഥാന പാതയോരത്തെ കാഴ്ചയാണിത്. അധികൃതരുടെ സത്വരശ്രദ്ധ ഉണ്ടാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.