കണ്ണൂർ : കണ്ണൂരില്‍ വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അഴീക്കോട് നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
തെയ്യം കാണാന്‍ നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് അമിട്ട് വീണത്. പന്ത്രണ്ടുവയസുള്ള കുട്ടിയടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ ആളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്പെടെ നടക്കുന്ന ഇടമാണ് നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രം.