കക്കട്ടിലിൻ്റെ സാഹിത്യ ലോകം എന്ന് ജയചന്ദ്രൻ മൊകേരി അഭിപ്രായപ്പെട്ടു. ചെറുകഥകളും നോവലുകളും പ്രസരിപ്പിക്കുന്ന മനുഷ്യ നന്മ എക്കാലവും വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യുമെന്നും കുറ്റ്യാടി കൾച്ചറൽ ഫോറം സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ബാലൻ തളിയിൽ, പി.കെ. നവാസ്, റഫീഖ് ഓർമ, രമേശ് ബാബു കാക്കനൂർ, രാജഗോപാലൻ കാരപ്പറ്റ, റംല കക്കട്ടിൽ, ജലീൽ കുറ്റ്യാടി, സെഡ് എ സൽമാൻ, വീണ കെസിപിടി, ഹാഫിസ് പൊന്നേരി, ബിജു കുറ്റ്യാടി, സി.വി. മൊയ്തു, ജമാൽ പാറക്കൽ, അബ്ദുൽ അസീസ് അടുക്കത്ത്, ഷഫീഖ് പരപ്പുമ്മൽ, റഫീഖുദ്ധീൻ പാലേരി എന്നിവർ ഓർമകൾ പങ്കുവെച്ചു. കെ.ടി.സൂപ്പി അധ്യക്ഷത വഹിച്ചു. മൊയ്തു കണ്ണങ്കോട്ടൻ സ്വാഗതവും എം.ഷഫീഖ് നന്ദിയും പറഞ്ഞു.