വടകര: യാത്രക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരത്
എക്സ്പ്രസ് വടകരയില്‍ നിര്‍ത്തി. ഇന്നലെ എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്കു യാത്ര ചെയ്യുകയായിരുന്ന ആള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. യാത്രക്കാര്‍ വിവരം റെയില്‍വേ അധികൃതരെ അറിയിച്ചതോടെ ട്രെയിന്‍ വടകരയില്‍ നിര്‍ത്തുകയായിരുന്നു.
പിന്നീട് റെയില്‍വേ പോലീസ് യാത്രക്കാരനെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. അമിതരക്തസമ്മര്‍ദം അനുഭവപ്പെട്ടതാണ് അസ്വസ്ഥതക്കിടയാക്കിയത്. പ്രാഥമികചികിത്സക്ക് ശേഷം ഇയാളെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മറ്റൊരു ട്രെയിനില്‍ യാത്രയാക്കി.