വടകര: വില്ലേജ് ഓഫീസുകള്‍ക്ക് സ്മാര്‍ട്ട് കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍
കോട്ടപ്പള്ളിയും. പദ്ധതിയുടെ ഭാഗമായി കോട്ടപ്പള്ളി വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ചു. 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 55 വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ടാക്കി മാറ്റാന്‍ തെരഞ്ഞെടുത്തത്.
കോട്ടപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി ഫണ്ട് അനുവദിച്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ നന്ദി അറിയിച്ചു.