പറഞ്ഞതിന് പിന്നാലെ മേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വയനാട് ജില്ലയിലെ പേര്യ റിസര്‍വ് ഫോറസ്റ്റിനോട് ചേര്‍ന്ന പ്രദേശമായ ചെറിയ പാനോത്ത് രാത്രി ഒമ്പത് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവ എത്തിയെന്ന് പ്രദേശവാസികള്‍ അറിയിച്ചത്.
തെരച്ചില്‍ നടത്തി കൊണ്ടിരിക്കെ പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ക്ക് സംശയം ഉയര്‍ന്നു. രാത്രി 11 .30 ഓടെ നാട്ടുകാരും കുറ്റ്യാടിയില്‍ നിന്നെത്തിയ ആര്‍ആര്‍ടി അംഗങ്ങളും വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആദ്യം കടുവയെ കണ്ട സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറി കുന്നിന് മുകളിലെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടത്. തുടര്‍ന്ന് ഈ സ്ഥലത്ത് പരിശോധിച്ചെങ്കിലും കാല്‍പ്പാടുകളൊന്നും കണ്ടെത്താനായില്ല.
അതേ സമയം പറമ്പില്‍ പുല്ലുകളും മറ്റും ഇളകി മാറിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ ഒരിടത്തും നിന്നും വളര്‍ത്ത് മൃഗങ്ങളെ കാണാതാവുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നും വയനാട് ജില്ലയിലെ വനമേഖലകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ചതിനാല്‍ വനത്തോട് ചേര്‍ന്ന കോളനി വാസികളും പുലര്‍ച്ച കൃഷി സ്ഥലത്തേക്ക് പോവുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ വട്ടക്കുന്നേല്‍ അലക്സ് എന്നയാളുടെ വീടിന് മുന്നിലെ പറമ്പില്‍ കാപ്പി ചെടിക്ക് നനക്കുന്ന പൈപ്പ് മാറ്റിയിടാന്‍ പോയപ്പോഴാണ് വാട്ടര്‍ ടാപ്പിനടുത്തായി കടുവയെ കണ്ടത്. കേഴ ഓടുന്നത് കണ്ടതിനെ തുടര്‍ന്ന് ടോര്‍ച്ച് അടിച്ചപ്പോഴാണ് മഞ്ഞയും കറുപ്പ് കലര്‍ന്ന് വലിയ കടുവ കേഴ മാനിനെ പിടികൂടാനായി
ഓടി പോവുന്നത് കണ്ടതെന്നാണ് അലക്സ് പറഞ്ഞത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണവം, വയനാട് ജില്ലയിലെ പേര്യ വനങ്ങളോട് ചേര്‍ന്ന ഭാഗമാണ് ചെറിയ പാനോം. രണ്ട് ദിവസം മുമ്പ് വയനാട് ഫോറസ്റ്റിനോട് ചേര്‍ന്ന വായാട് കോളനിക്ക് സമീപം കടുവയുടേതിന് സമാനമായ കാല്പാടുകള് കണ്ടെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പാനോം സ്വദേശികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി റെയ്ഞ്ച് അധികൃതരും ഈ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെ ആനക്കുഴിക്ക് സമീപം വയനാട് ജില്ലയിലെ വനത്തിനുള്ളില്‍ പാതി ഭക്ഷിച്ച നിലയില്‍ കാട്ടിയുടെ ജഡം കണ്ടത്തിയതായും കടുവ പിടിച്ചതാണെന്നു സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ചയിലധികമായി പ്രദേശത്ത് കാട്ടുപന്നികളെ കാണുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.