വടകര: അറക്കിലാട് അമൃത വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷം ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ വിവിധ
പരിപാടികളോടെ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 28ന് നടക്കുന്ന ഘോഷയാത്രയില്‍ സ്കൂള്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും അണിനിരക്കും. വിവിധങ്ങളായ കേരളീയ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും. സമാപന പരിപാടിയില്‍ 25 സൈനികരെ ആദരിക്കും.
മാര്‍ച്ച് ഒന്നിന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രശസ്ത അഭിനേത്രി മഞ്ജു പത്രോസ് നിര്‍വഹിക്കും. കോഴിക്കോട് മാതാ അമൃതാനന്ദമയീ മഠാധിപതി സ്വാമി വിവേകാമ്യതാനന്ദപുരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍വീസില്‍ നിന്നു വിരമിച്ച 25 അധ്യാപകരെ ആദരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്ന് അരങ്ങേറും.
ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 100 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുകയും ആതുര സേവനരംഗത്ത് മികച്ച
പ്രവര്‍ത്തനം കാഴ്ച വച്ച 25 ഡോക്ടര്‍മാരെ ആദരിക്കുകയും ചെയ്തിരുന്നു. നിര്‍ധനരായ 25 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയായതായി ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അമൃത വിദ്യാലയം പ്രിന്‍സിപ്പള്‍ ബ്രഹ്മചാരിണി അഭിജ്ഞാനാമൃത, വൈസ് പ്രിന്‍സിപ്പള്‍ ജയലത കെ.കെ, അക്കാദമിക് കോ-ഓഡിനേറ്റര്‍മാരായ ബിന്ദു ജോസഫ്. ജസിജ. കെ കെ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ ടി. രാജേഷ് മേനോന്, വി.വികാസ്, സി.വാസുദേവന്‍ മുതലായവരും പങ്കെടുത്തു.