വടകര: വടകര ബാര്‍ അസോസിയേഷന് രജിസ്ട്രേഷന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി
അഭിഭാഷകരുടെ അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വടകര അള്‍ട്ടിമേറ്റ് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് നാല്പതോളം ടീമുകള്‍ മാറ്റരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ ബോളിബോള്‍ താരം എം.ശ്രുതി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സപ്ലിമെന്റ് പ്രകാശനം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എ സനൂജ് നിര്‍വഹിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നോക്കൗട്ട് അടിസ്ഥാനത്തില്‍ ഓപ്പണ്‍ കാറ്റഗറി, പ്രായ
പരിധിയുള്ള കാറ്റഗറി എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും. വിജയികള്‍ക്ക് അഡ്വ. കെ.രഘുനാഥ്, അഡ്വ. പി.എം.സോമസുന്ദരന്‍, എം.കെ പരമേശ്വരന് എന്നിവരുടെ സ്മരണക്കായുള്ള ട്രോഫികള്‍ നല്‍കും. ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു സമ്മാനദാനം നിര്‍വ്വഹിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് പതിനയ്യായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം രൂപയുമാണ് സമ്മാനം. മികച്ച കളിക്കാരനും സമ്മാനമുണ്ട്.
1895ലാണ് വടകരയില്‍ ഡിസ്ട്രിക്ട് കോടതി നിലവില്‍വരുന്നത്. അന്ന് മുതല്‍ അഭിഭാഷക സംഘമുണ്ടെങ്കിലും 1975ലാണ് വടകര ബാര്‍ അസോസിയേഷന് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റെന്നും
കഴിഞ്ഞദിവസം കോടതി വളപ്പില്‍ സുവര്‍ണ ജൂബലി ആഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീകൃഷ്ണ ഉദ്ഘാടനം ചെയ്തതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എ.സനൂജ്, വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ആനന്ദവല്ലി, ആഘോഷ കമ്മിറ്റി ചെയര്മാന് അഡ്വ. അബ്ദുള്ള മണപ്രത്ത്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എല്‍.ജ്യോതി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.