വടകര: അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് ജില്ലാ സമ്മേളനം മാര്‍ച്ച് 14, 15 തിയ്യതികളില്‍ വടകരയില്‍ നടക്കും.
സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് വടകര ലിങ്ക് റോഡ് ജംഗ്ഷനു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ വൈസ്. ചെയര്മാന് പി.കെ.സതീശന് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്മാന് അഡ്വ. എ.സനൂജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.രവീന്ദ്രന്, അഡ്വ. ഇ.നാരായണന് നായര്‍, അഡ്വ. അബ്ദുള്ള മണപ്രത്ത്, ജില്ലാ പ്രസിഡന്റ് ഒ.ടി.മുരളീദാസ്, സി.പ്രദീപന്, സി.ജയരാജന്, സിജു.സി എന്നിവര്‍
ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ എ.സുരാജ് സ്വാഗതവും സുഭാഷ് കോറോത്ത് നന്ദിയും പറഞ്ഞു.

