വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടേയും ഏകദിന ക്യാമ്പിനു വേണ്ടി തയ്യാറാക്കിയ പന്തലും കസേരകളും കൊടിതോരണങ്ങളും തീ വെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ പിടികൂടുന്നതില്‍ പോലീസിന്റെ മെല്ലേപ്പോക്കില്‍ ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രിമിനലുകളെ കണ്ടുപിടിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലും പോലീസ് അലംഭാവം കാണിക്കുകയാണ്. തൊട്ടടുത്ത ദിവസം സിപിഎമ്മിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ത്ത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്ന ക്രിമിനലുകളെ പിടികൂടാന്‍ പോലീ സ് തയ്യാവുന്നില്ലെങ്കില് സമര രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ
ഭാഗമായി ഫെബ്രുവരി 24 ന് വില്ല്യാപ്പള്ളിയില്‍ ബഹുജന പ്രകടനവും പൊതുയോഗവും നടത്തും.
യോഗത്തില്‍ പ്രസിഡന്റ് എ.പി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.രാജന്, ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, കെ.എം.ബാബു, മലയില്‍ ബാലകൃഷ്ണന്, ഇ.എം.നാണു, നടുക്കുനി രാജന്, എം.ടി.കെ.സുരേഷ്, മലയില്‍ രാജേഷ്, സച്ചിന് ലാല്‍, പി.പി.രമേശന്, കെ.പി. ബാലന്, ശൈലേഷ്, ഒ.എം.സിന്ധു, മുണ്ടോളി രവി എന്നിവര്‍ സംസാരിച്ചു.