വേളം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ വേളം
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേളം വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ശ്രീധരന് ആധ്യ ക്ഷത വഹിച്ചു. കെ.സി ബാബു, ടി.വി.കുഞ്ഞിക്കണ്ണന്, സി.എം.കുമാരന്, എം.വി.സിജീഷ്, പി.കെ.ചന്ദ്രന്, പത്മനാഭന് ചേരാപുരം, തായന ബാലാമണി, പി.സത്യന്, സജിത മലയില്‍, എന്‍.പി.കുഞ്ഞികണ്ണന്‍, എം.വി.അനിരുദ്ധന് എന്നിവര്‍ പ്രസംഗിച്ചും. എം.സി. ഷാജി, അരവിന്ദാക്ഷന് കെ.വി, കെ.സി.മനോജന്, പി.അബ്ദുറഹ്മാന്, ടി.എം.താഹിര്‍, പവിത്രന് പുതിയടുത്ത്, സൂപ്പി ഇ.എം, നാണു നമ്പ്യാര്‍, അബ്ദുല്ല ഹാജി,
സുരേഷ് ബാബു, കൃഷ്ണനുണ്ണി എന്നിവര്‍ നേതൃത്വം നല്കി.

