കാവിവെല്ക്കരണത്തിനുമെതിരെ ഫെബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം സിപിഎം നാദാപുരം ഏരിയ സെക്രട്ടറി എ.മോഹന്‍ദാസ് നയിക്കുന്ന കാല് നട ജാഥക്ക് വിലങ്ങാട് തുടക്കമായി. ജില്ല സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡര്‍ എ.മോഹന്‍ദാസിന് എം.മെഹബൂബ് ചെമ്പതാക കൈമാറി.
വി.പി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ പി.പി ചാത്തു, കൂടത്താം കണ്ടി സുരേഷ്, ജാഥ ഉപലീഡര്‍ സി.എച്ച് മോഹനന്, പൈലറ്റ് ടി. പ്രദീപ് കുമാര്‍, മാനേജര്‍ ടി. അനില്‍കുമാര്‍, കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍.പി വാസു സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച പുതുക്കയത്ത് നിന്ന് ആരംഭിക്കുന്ന ജാഥ അരൂരില്‍ സമാപിക്കും.