വടകര: പിണറായി വിജയന് സര്‍ക്കാറിന്റെ ജനദ്രോഹ ബജറ്റിനും ഭൂനികുതി വര്‍ധനവിനുമെതിരെ കോണ്‍ഗ്രസ് വടകര മണ്ഡലം
കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലജ് ഓഫീസ് ധര്‍ണ നടത്തി. വടകര വില്ലേജ് ഓഫീസിനു മുന്പില് നടന്ന സമരം ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. പി.എസ്.രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, ശ്രീലേഷ്. ടി. പി, ഫൈസല്‍ തങ്ങള്‍, നടക്കല്‍ വിശ്വനാഥന്, എ. പ്രേമകുമാരി, സുനില്‍കുമാര്‍. കെ, കമറുദ്ധീന്‍ കുരിയാടി, മോഹനന് കുട്ടിയാടി, ഷംസുദീന്‍ കല്ലിങ്കല്‍, രാഹുല്‍ദാസ് പുറങ്കര, ഭാസ്കരന്.വി.കെ, രാജന്.കെ.വി, നാസര്‍ മീത്തല്‍, രതീശന്.ടി.കെ, നജീബ്.കെ.പി. തുടങ്ങിയവര്‍ സംസാരിച്ചു.
