വടകര: ലിങ്ക് റോഡിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കാരണം ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും
ഇവിടത്തെ ബസ് പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വടകരയില്‍ ബസ് ഇടിച്ച് ഒരു സ്ത്രീ മരണപ്പെടുകയും മറ്റൊരു സ്ത്രീക്ക് ഗുരുതര പരിക്കമുണ്ടായി.
വടകര നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ലിങ്ക് റോഡ് അശാസ്ത്രീയ നിര്‍മാണം കാരണം അപകട റോഡായി മാറുകയാണ്. ലിങ്ക് റോഡില്‍ കൊടും വളവുള്ളത് കാരണം വണ്‍വേ ട്രാഫിക്ക് മാത്രമാണ് അഭികാമ്യം.
ലിങ്ക് റോഡിലെ വാഹന പാര്‍ക്കിംഗ് ഒഴിവാക്കുകയും ബസുകളുടെ പാര്‍ക്കിങ്ങ് പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും വേണം. ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കുകയും സ്ഥിരമായി ട്രാഫിക് പോലീസിനെ നിയമിക്കുകയും വേണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗം വ്യക്തമാക്കി.
വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച. സജീര്‍ വള്ളിക്കാട്, ഫിയാസ് ടി, റഹൂഫ്
ചോറോട്, സിദ്ധീഖ് പുത്തൂര്‍, അന്‍സാര്‍ യാസര്‍, സഫീര്‍ വൈക്കിലശ്ശേരരി, അഫീറ ചോമ്പാല, സമദ് മാക്കൂല്‍, മഷ്ഹൂദ് വടകര എന്നിവര്‍ സംസാരിച്ചു.