തീക്കുനി : ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് തീക്കുന്നി ടൗണില്‍ പരിഭ്രാന്തിക്ക് കാരണമായി. ചൊവ്വാഴ്ച വൈകീട്ടാണ് കെഎല്‍ 18
ജെ 7148 ഓട്ടോ റിക്ഷയുടെ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നത്. സമീപത്തുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവര്‍മാരും പെട്ടെന്ന് ഇടപെട്ടാണ് പുക നിയന്ത്രിച്ചത്. ബാറ്ററിയില്‍ നിന്നുള്ള കണക്ഷന്‍ വിഛേദിക്കുകയും വെള്ളം ഒഴിക്കുകയുമായിരുന്നു. സമയോചിതമായ ഇടപെടലാണ് അഗ്‌നിബാധയില്‍ നിന്ന് ഓട്ടോ രക്ഷപ്പെട്ടത്.
