എംഎല്‍എ കെ.കെ.രമയുടെ പേര് തരംതാഴ്ത്തി കൊടുത്ത് അപമാനിച്ച നടപടി പ്രതിഷേധാര്‍ഹവും അനുവദിച്ചു കൊടുക്കാന്‍ പറ്റാത്തതുമാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭാ സമാജികരുടെ അന്തസ്സും അവകാശങ്ങളും കാത്തു സൂക്ഷിക്കേണ്ടത് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ നിലനില്പിന്നും വികാസത്തിന്നും ആവശ്യമാണ്. എന്നാല്‍ സിപിഎം ജനാധിപത്യ സമ്പ്രദായത്തെ തകര്‍ക്കാനാണ് പരക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നിയമ സഭയില്‍ കസേരയും മേശയും മറ്റ് സംവിധാനങ്ങളെയെല്ലാം പരസ്യമായി തച്ചു തകര്‍ത്ത സിപിഎമ്മനു നിയമ സഭയുടെയോ എംഎല്‍എമാരുടെയോ മൂല്യം മനസ്സിലാക്കാനുള്ള വകതിരിവില്ല.
ജനാധിപത്യത്തെയും ജന പ്രതിനിധികളെയും രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് അഹമ്മദ് പുന്നക്കല്‍ ആവശ്യപ്പെട്ടു.