മുംബൈ: കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസിനെ എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി
തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വനം മന്ത്രി എ കെ ശശീന്ദ്രന് തോമസ് കെ തോമസിനായി വാദിച്ചു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി തുടരും.
ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിസി ചാക്കോ കഴിഞ്ഞ ബുധനാഴ്ച രാജിവച്ചത്. സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് പി.സി.ചാക്കോയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രന് വിഭാഗം. അതിനായി അവര്‍
ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പി.സി.ചാക്കോ അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചത്.