നാദാപുരം: ജലജീവന്‍ മിഷന് പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍
റിപ്പയര്‍ ചെയ്തു പൂര്വസ്ഥിതിയിലാക്കാത്തതിനെതിരെ തൂണേരി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ വടകര വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.റഷീദ്, കെ.കെ.രജില, മെമ്പര്‍മാരായ പി.ഷാഹിന, കെ.മധു മോഹനന്, എന്‍.സി. ഫൗസിയ സലീം എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്,
പണം നല്കുന്നതില് വരുത്തിയ വീഴ്ചയാണ് പ്രവൃത്തി ഏറ്റെടുക്കുന്നതില്‍ നിന്നു കരാറുകാര്‍ പിന്തിരിയാന് കാരണം. അനുവദിച്ച തുക കരാറുകാര്‍ക്ക് ആനുപാതികമായി നല്‍കുന്നതിന് പകരം ചില തല്പരകക്ഷികള്ക്ക് മുഴുവന്‍ നല്‍കുകയും മറ്റുള്ളവരെ
യാതൊരു മാനദണ്ഡവുമില്ലാതെ ഒഴിവാക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. തൂണേരി പഞ്ചായത്തിലെ 19.5 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ കമ്പനി പ്രവൃത്തി പൂര്‍ത്തീകരിക്കുകയോ റോഡ് റസ്റ്റോറേഷന്‍ നടത്തുകയോ ചെയ്തിട്ടില്ല. എങ്കിലും അവര്‍ക്ക് മുഴുവന്‍ ഫണ്ടും അനുവദിച്ചത് ജലവകുപ്പിലെ ഉന്നതരുടെ ഇടപെടലിന്റെ ഭാഗമായിട്ടാണ്. കുറ്റകരമായ അനാസ്ഥയാണ് ഇത്തരത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന്
പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന് കുറ്റപ്പെടുത്തി. ജലവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 20 ന് റോഡ്
റിപ്പയറിങ് പുനഃരാരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്കി.