കോഴിക്കോട് : കേരള ജല അതോറിറ്റി ജീവനക്കാർക്കാരുടെ സൗജന്യ മെഡിക്കൽ
ഇൻഷുറൻസ് പദ്ധതി റദ്ദ് ചെയ്യുന്നതിനായുള്ള ബോർഡ് തീരുമാനത്തിനെതിരെ കോഴിക്കോട് ജല അതോറിറ്റി ഡിവിഷൻ കാര്യാലയത്തിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു.
കെ.ഡബ്ല്യു.എ എസ്.എ (ഐ.എൻ ടി യു സി ) യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ ജി ഷിബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.കെ നിഷ, ജില്ലാ സെക്രട്ടറി പി. പി ഇല്യാസ്, ട്രഷറർ എ. കെ രാജേഷ്, പി. രതീഷ് എന്നിവർ സംസാരിച്ചു.