ചാനിയംകടവ്: പുലയര്‍ കണ്ടി തേവര് വെള്ളന് മുത്തപ്പന് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ്
ഫെസ്റ്റിന്റെ രണ്ടാം ദിവസം ആവേശം വിതറിയ കളരിപ്പയറ്റ് മത്സരം അരങ്ങേറി. കാണികള്‍ വീര്‍പടക്കിയാണ് മത്സരം ആസ്വദിച്ചത്.
എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാദാപുരം എകെജിഎസ് കളരി സംഘം, കാവുംതറ യോദ്ധ കളരി സംഘം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഒന്നാം സ്ഥാനക്കാര്‍ക്ക് കെ.വി.കുമാരന് സ്മാരക ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് കെ.പി.വിനോദന്‍ സ്മാരക ട്രോഫിയും മൂന്നാം
സ്ഥാനക്കാര്‍ക്ക് എന്‍.എം.വിജീഷ് സ്മാരക ട്രോഫിയും സമ്മാനിച്ചു. കാഷ് അവാര്‍ഡും നല്കി.
പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രസീന അരുകുറുങ്ങോട്ട് അധ്യക്ഷയായി. ജനറല്‍ കണ്‍വീനര്‍ കെ ശശീന്ദ്രന്, ടി കെ ബാലന്, പ്രോഗ്രാം കണ്‍വീനര്‍ എം കെ അജേഷ്, എന്‍ കെ പ്രജീഷ്, കെ വി ശ്രീലേഷ്, ടി പി സതീഷ്, കെ എം ലിബീഷ്, വി കെ സത്യന്, എന്‍ കെ ലിജീഷ്, മനോജ് തുരുത്തി, മുനീര്‍ കുണ്ടാറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച പ്രാദേശിക കലാകാരന്മാര് ഒരുക്കുന്ന നൃത്ത സംഗീത രാവ് അരങ്ങേറും.