നാദാപുരം: കണ്ടിവാതുക്കല്‍ അഭയഗിരിയില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ല അതിര്‍ത്തിയില്‍ വാഴമലയില്‍ വന്‍ തീപിടുത്തം. 50
ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഇന്നലെ തീപിടിച്ചിരുന്നു. വനം വകുപ്പ് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നു. റബ്ബര്‍, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയും കത്തി നശിച്ചു. പാനൂരില്‍ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും ഉള്‍ഭാഗത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. റോഡിനോട് ചേര്‍ന്ന ഭാഗത്തെ തീ അഗ്നിശമന അണക്കുകയും ഉയര്‍ന്ന ഭാഗങ്ങളിലേത് നാട്ടുകാര്‍ കെടുത്തുകയുമുണ്ടായി. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത്
ആശങ്കക്കിടയാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്.

