നിറഞ്ഞുനിന്ന പി.എം.നാണുവിന്റെ സ്മരണയ്ക്ക് വേണ്ടി വടകര വി വണ്‍ കൂട്ടായ്മ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ മാനവ് അവാര്‍ഡ് ഐപിഎം അക്കാദമി ചെയര്മാന് നരേന്ദ്രന് കൊടുവാട്ടാട്ടിന് ഷാഫി പറമ്പില്‍ എംപി സമ്മാനിച്ചു. ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്പോര്‍ട്സാണെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
എസ്എന്‍ഡിപി വടകര യൂണിയന് സെക്രട്ടറി പി.എം.രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അവാര്‍ഡ് തുകയായ 10,001 രൂപ പി.എം.മണിബാബു നരേന്ദ്രന് കൊടുവാട്ടാട്ടിന് കൈമാറി. ശ്രീനാരായണ സ്കൂള്‍ പ്രിന്‍സിപ്പള്‍ ദിനേശ് കരുവാന്‍കണ്ടി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
സ്കൂള്‍ മാനേജര്‍ കെ.കെ.ജനാര്ദ്ദനന്, സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, രാധാകൃഷ്ണന്, പി.പി.രാജന്, നരേന്ദ്രന് കൊടുവട്ടാട്ട് എന്നിവര്‍ സംസാരിച്ചു. എം.ഹരീന്ദ്രന്‍ സ്വാഗതവും മണിബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വോളിബോള്‍ പ്രദര്‍ശന മത്സരം നടന്നു.