വെള്ളന്റെ ഓര്‍മയില്‍ ചാനിയം കടവ് ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം. വര്‍ണശബളമായ ഘോഷയാത്രക്കൊടുവില്‍ ഷാഫി പറമ്പില്‍ എംപി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി മുഖ്യാതിഥി ആയി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അമ്യൂസ്മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഹാജറ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ഡി.പ്രജീഷ്, അംഗങ്ങളായ പ്രസീന അരുകുറങ്ങോട്ടു, സി. വി രവീന്ദ്രന്, കെ.വി ഗോപാലന്, പി. പി രാജന്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. കെ ശങ്കരന്, സി കെ സൂപ്പി, എ.കെ കുഞ്ഞബ്ദുള്ള, കെ. കെ മോഹനന്, വടയക്കണ്ടി നാരായണന്, കമ്മിറ്റി ഭാരവാഹികളായ എന്‍. കെ അഖിലേഷ്, മൊയ്തു പാലൂന്നി, കെ.വി ശ്രീലേഷ്, എന്‍. കെ ലിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ. ശശീന്ദ്രന് സ്വാഗതവും ട്രഷറര്‍ എന്‍ കെ പ്രജീഷ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിനുശേഷം ജാസി ഗിഫ്റ്റ്ന്റെ നേതൃത്വത്തില്‍ സംഗീതരാവ് അരങ്ങേറി.
നാടിന്റെ ഉത്സവമായി മാറിയ ചാനിയം കടവ് ഫെസ്റ്റ് 23 വരെ നീണ്ടുനില്‍ക്കും. ഇന്ന് (ഞായര്‍) രാത്രി എട്ടിന് നടക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശന മത്സരം പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.