മുയിപ്പോത്ത്: പാരിസ്ഥിതിക പ്രാധാന്യമുള്ള പുറക്കാമലയെ തകര്‍ക്കാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ വരുന്നു ജനകീയ മാര്‍ച്ച്. ഈ മാസം 24ന് പുറക്കാമലയിലേക്ക് മാര്‍ച്ച് നടത്താന്‍ മല സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
പുറക്കാമലയെ പ്രതിരോധിക്കാന്‍ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ ജനകീയ പങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഖനന നീക്കം ശക്തിപ്പെടുത്തനാണ് ക്വാറി മാഫിയ ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് ശക്തമായ താക്കീതുമായി 24 ന് വൈകീട്ട് മൂന്നു മണിക്ക് കീഴ്പ്പയ്യൂരിലെ സമരപന്തലില്‍ നിന്ന് പുറക്കാമലയിലേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്യും.
പുറക്കാമലയെ തകര്‍ക്കുന്ന പ്രവൃത്തി താഴ്വാരത്തെ നൂറ് കണക്കിന് മനുഷ്യരുടെ ജീവനു തന്നെ
ഭീഷണിയാവുന്ന സ്ഥിതിയാണ്. ക്വാറി പ്രവര്‍ത്തനം കരുവോട് ചിറയെയും ഇല്ലാതാക്കും. അനധികൃതമായാണ് ക്വാറി മാഫിയ ലൈസന്‍സുകള്‍ തരപ്പെടുത്തിയതെന്ന് സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പ്രസ്തുത സ്ഥലം റവന്യൂ ഭൂമിയാണെന്നും നികുതി കെട്ടാത്ത ഭൂമിയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇത് എങ്ങനെ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി എന്നത് റവന്യൂ വിജിലന്‍സ് അന്യേഷിക്കണമെന്നും പരിസ്ഥിതി ആഘാത പഠനത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മാര്‍ച്ചിന്റെ പ്രചരണാര്‍ഥം 23ന് മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ പുറക്കാമലയ്ക്ക് ചുറ്റും വരുന്ന ഭാഗങ്ങളില്‍ ജാഥയും ബൈക്ക് റാലിയും സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ ഇല്യാസ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.എം.പ്രജീഷ്, കെ.ലോഹ്യ, കീഴ്‌പ്പോട്ട് പി.മൊയ്തീന്‍, ബാബു കൊളക്കണ്ടി, വി.എ. ബാലകൃഷ്ണന്‍, മധുപുഴയരികത്ത്, എം.കെ.മുരളീധരന്‍, വി.പി.മോഹനന്‍, സിറാജ്.കെ, അസൈനാര്‍.പി, ശശി ഒതയോത്ത്, പ്രബീഷ്, എ.ടി.സുരേഷ് ബാബു, കീഴ്‌പോട്ട് അമ്മത്, സജീവന്‍.പി.യം എന്നിവര്‍ സംസാരിച്ചു