അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളാണ് വഖഫുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെയോ കവര്‍ന്നെടുക്കുന്നെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം. ഇത്തരം നീക്കം കേരളത്തിലുമുണ്ടായി. ആ നീക്കത്തെ മുതലെടുക്കാന്‍ കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു.
ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍നിന്നു കേന്ദ്രം പിന്നോട്ട് പോകുന്നു. കേന്ദ്ര നയത്തില്‍നിന്നു വ്യത്യസ്തമായ സമീപനമാണ് കേരള സര്‍ക്കാരിനുള്ളത്. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വിവിധ ന്യൂനപക്ഷ പദ്ധതികള്‍ക്കായി ഈ സര്‍ക്കാര്‍ 106 കോടി രൂപ നീക്കിവച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പ് തുക കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന സമഗ്ര വികസനവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.-മുഖ്യമന്ത്രി പറഞ്ഞു.