നാദാപുരംറോഡ്: മടപ്പള്ളി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ‘ജുവല്‍സ്
25′ എന്ന പേരില്‍ വിവിധ പരിപാടികളോടെ 105-ാം വാര്‍ഷികഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കായി നടത്തിയ രക്ഷാകര്‍തൃശാക്തീകരണ പരിപാടി ‘മാതൃസംഗമം’ വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍ ഉദ്ഘാടനം ചെയ്തു.
പ്രമുഖ കൗണ്‍സിലര്‍ എ.പി.ബാബു ബോധവല്കരണ ക്ലാസെടുത്തു. മദര്‍ പിടിഎ പ്രസിഡന്റ് ടി. കെ നീമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. പി റോമിള സ്വാഗതം പറഞ്ഞു. പി. പല്ലവി, കെ. രാഖി, കെ.പി അനിത, വിനീത കേയേന്, കെ.പി സായിജ എന്നിവര്‍ സംബന്ധിച്ചു.