തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ഡി.
പ്രജീഷിനെ തെരഞ്ഞെടുത്തു യുഡിഎഫ് ധാരണപ്രകാരം ലീഗിലെ എഫ്.എം.മുനീർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിർ സ്ഥാനാർഥി എൽഡിഎഫിലെ ഗോപീനാരായണനെ ഒമ്പതിനെതിരെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രജീഷ് വൈസ് പ്രസിഡന്റായത്.