ക്യാമ്പയിനുമായി ‘ശ്രദ്ധ’ രംഗത്ത്. ഇതിന്റെ മുന്നോടിയായി വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിച്ച് കൊണ്ട് ശ്രദ്ധയുടെ നേതൃത്വത്തില്‍ 16-ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം നാലിന് എംയുഎം ഹയര്‍സെക്കന്ററി സ്കൂളില്‍ നേതൃസംഗമം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനു തുടര്‍ച്ചയായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ചേര്‍ത്ത് പിടിച്ച് നിരന്തരമായ ബോധവല്‍ക്കരണം നടത്തുകയാണ് ഉദ്ദേശ്യം. ഞായറാഴ്ചത്തെ നേതൃസംഗമത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും മോട്ടിവേറ്ററുമായ പി.എം.എ.ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തും. വടകരയിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നേതൃനിര പരിപാടിയില്‍ പങ്കെടുക്കും.
ഇതോടൊപ്പം വയോജന സംരക്ഷണത്തിനും ശ്രദ്ധ മുന്നിട്ടിറങ്ങും. കുടുംബശൈഥില്യം, തെറ്റായ ഭക്ഷണശീലം തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധ ഇടപെടുമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരി സി.സുബൈര്‍, ചെയര്മാന് ടി.കെ.അബ്ദുല്‍ സത്താര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റബ് നിസ്താര്‍, വൈസ് ചെയര്മാന് വി. കെ.അസീസ് എന്നിവര്‍ പങ്കെടുത്തു.