
സംഭവത്തില്‍ കളക്ടറും ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കും. കൊയിലാണ്ടി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താലാണ്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട നിശ്ചിത അകലം പാലിച്ചിരുന്നില്ലെന്ന് ഉത്സവത്തിനെത്തിയവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ആന

അതീവ ദുഃഖത്തില്‍ നാട്
ഗൃഹാതുര സ്മരണകള്‍ സമ്മാനിക്കുന്ന ഉല്‍സവ നഗരി ദുരന്ത ഭൂമിയായി മാറിയതോടെ നാട് മുഴുവന്‍ അതീവ ദു:ഖത്തിലായി. മരിച്ചവരും പരിക്കേറ്റവരുമെല്ലാം നാട്ടുകാരും സമീപപ്രദേശത്തുമുള്ളവരാണ്. മണക്കുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉല്‍സവമായിരുന്നു ഇന്നലെ. അതിന്റെ ആഹ്ലാദാരവത്തിലായിരുന്നു ഏവരും. പൊടുന്നനെയാണ് ദുരന്തമെത്തിയത്. ക്ഷേത്രത്തില്‍ നിന്നു തിടമ്പ് കയറ്റി പോകുന്നതിനിടെ പടക്കം പൊട്ടിച്ചതിനിടെയാണ് പീതാംബരന് എന്ന ആന വിരണ്ടത്. വിരണ്ട ആന തിരിയാന്‍ കഴിയാത്തതിനാല്‍ സമീപത്ത് തന്നെയുള്ള ഗോകുല്‍ എന്ന ആനയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ഗോകുല്‍ പഴയ ഓഫീസിനരികിലേക്ക് വീണു. ഇതോടെ കെട്ടിടം തകരുകയും നാടിനെ നടുക്കിയദുരന്തമായി മാറുകയുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ഉത്സവത്തിനെത്തിച്ച ആനകളാണ് ഇടഞ്ഞത്. ആനകള്‍ വിരണ്ടു വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. മുക്കാല്‍ മണിക്കൂറുകളോളം ദുരന്തഭൂമിയായി ക്ഷേത്രപരിസരം മാറി.
മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ആനകളെ തളച്ചത്. ഗോകുല്‍ എന്ന ആനയ്ക്ക് ഗുരുതരമായ പരുക്കുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേര്‍ സ്ഥലത്തെത്തി. പരിശോധനക്കു ശേഷം ഇന്നലെ രാത്രി തന്നെ ആനകളെ കൊണ്ടുപോയി. വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. റുറല്‍ എസ്പി ബൈജു, ഡിവൈഎസ്പിമാരായ സുശീല്‍, ഹരിപ്രസാദ്, സുബാഷ് ബാബു, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു. തഹസില്‍ദാര്‍ രാജശ്രീ വാര്യര്‍, മറ്റ് ഉദ്യോഗസ്ഥര്‍, നഗരസഭാ ചെയര്‍ പേഴ്സണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവമറിഞ്ഞ് നിരവധി പേരാണ് എത്തിയത്.
-സുധീര്‍ കൊരയങ്ങാട്